ഷാര്‍ജ പാസ്പോര്‍ട് ഓഫീസ്സിന്റെ മതില്‍ കെട്ടിനുള്ളില്‍ കണ്ട,(യു എ യ് യില്‍ അവിടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ)ശീമക്കൊന്ന,ഒരുപ്പാടു കാലത്തിനു ശേഷം കണ്ട ചങ്ങാതിയെ പോലെ എന്നെ ആഹ്ലാദിപ്പിചതിന്റെ ഓര്‍മയ്ക്ക്...
പടര്‍ന്ന്
സര്‍വെ കല്ലിന്റെ
നേര്‍ രേഖ ലംഘിച
ചില്ലകളാല്‍
വേരുകളാല്‍
ഇലപൊഴിചലുകളാല്‍
വേലിപ്പത്തലുകളുടെ
ചേര്‍ത്തുകെട്ടിയ കബുകള്‍ക്കിടയിലൂടെ
പാറിയ നോട്ടത്താല്‍
ചിരിയാല്‍
വിരല്‍ സ്പര്‍ശത്താല്‍
വഴക്കുകളുടെ
അതിര്‍ത്തിവരബുകളിലായിരുന്നു
എന്നും
മണമില്ലാത്ത പൂക്കളാല്‍
ഇലകളുടെ
ചന്തമില്ലായ്മയാല്‍
മുറ്റത്തെയ്ക്കടുപ്പിക്കാത്ത
പുറമ്പറംബിലെ
ദലിതത്വം
എന്നിട്ടും
ഇവിടെ
പരിചയം ഭാവിക്കാതെ
ചിരിക്കാതെ
ഒരേ മഴ നനഞ്ഞ ഓര്‍മ
പകുക്കാതെ
കണാത്തമട്ടില്‍ പോകെ
മുന്നിലേയ്ക്ക്
മണമില്ലാത്ത പൂക്കൂട താഴ്ത്തി
ചിരിചു നീ
അറിയാത്ത നഗരത്തിരക്കില്‍
മുന്നിലെത്തിയ
കളിചങ്ങാതിയെ
കണ്ട പോലെ
മണലെഴുത്തുകള്‍
2010, ഒക്ടോബര്‍ 26, ചൊവ്വാഴ്ച
2010, ഒക്ടോബര്‍ 13, ബുധനാഴ്ച
ഉപ്പുപാടങ്ങള്‍്
പ്രണയം
നിലക്കുമ്പോള്‍
നാം
രണ്ട് ഒച്ചകളാകുന്നു
അതുവരെ പറഞ്ഞ വാക്കുകള്‍
തുമ്പികളാകുന്നു
കാലടയാളങ്ങള്‍
കടലെടുക്കുന്നു
കരയില്‍
നാമിരുന്ന തണല്‍
വേരറ്റു വീഴുന്നു
കാറ്റിനു
സുഗന്ധങ്ങള്‍ നഷ്ടമാകുന്നു
പരസ്പരം നിറഞ്ഞതിന്റെ
ശേഷിപ്പുകളാവാം
ഉടലിലുപ്പായ് രുചിക്കുന്നത്
കടല്‍ കയറിയതിന്റെ
ഓര്‍മകളുള്ള
ഉപ്പുപാടം പോലെ
നിലക്കുമ്പോള്‍
നാം
രണ്ട് ഒച്ചകളാകുന്നു
അതുവരെ പറഞ്ഞ വാക്കുകള്‍
തുമ്പികളാകുന്നു
കാലടയാളങ്ങള്‍
കടലെടുക്കുന്നു
കരയില്‍
നാമിരുന്ന തണല്‍
വേരറ്റു വീഴുന്നു
കാറ്റിനു
സുഗന്ധങ്ങള്‍ നഷ്ടമാകുന്നു
പരസ്പരം നിറഞ്ഞതിന്റെ
ശേഷിപ്പുകളാവാം
ഉടലിലുപ്പായ് രുചിക്കുന്നത്
കടല്‍ കയറിയതിന്റെ
ഓര്‍മകളുള്ള
ഉപ്പുപാടം പോലെ
| പ്രതികരണങ്ങള്‍: |
2010, സെപ്റ്റംബര്‍ 21, ചൊവ്വാഴ്ച
ഒറ്റക്കണ്ണ്
വാതില്‍
തുറക്കും മുന്‍പ്
പലകയില്‍
നെറ്റിമുട്ടിചു
ഒറ്റകണ്ണിലൂടെ
തുറിചു നോക്കുന്നു
ആരാണു
പുറത്തു
ബന്ധു/ശത്രു
ഇര/വേട്ടക്കാരന്‍
പലിശ/പത്രം
ഒറ്റുകാരന്‍/ജാരന്‍
തിരിചറിഞ്ഞെന്നു
കരുതുന്ന
നിമിഷം,
വാതിലിന്റെ
ഒറ്റക്കണ്ണു
ഭേദിക്കുന്നു
ഉന്നം
തെറ്റാതെ
ഒരു
വെടിയുണ്ട
തുറക്കും മുന്‍പ്
പലകയില്‍
നെറ്റിമുട്ടിചു
ഒറ്റകണ്ണിലൂടെ
തുറിചു നോക്കുന്നു
ആരാണു
പുറത്തു
ബന്ധു/ശത്രു
ഇര/വേട്ടക്കാരന്‍
പലിശ/പത്രം
ഒറ്റുകാരന്‍/ജാരന്‍
തിരിചറിഞ്ഞെന്നു
കരുതുന്ന
നിമിഷം,
വാതിലിന്റെ
ഒറ്റക്കണ്ണു
ഭേദിക്കുന്നു
ഉന്നം
തെറ്റാതെ
ഒരു
വെടിയുണ്ട
| പ്രതികരണങ്ങള്‍: |
2010, സെപ്റ്റംബര്‍ 18, ശനിയാഴ്ച
ഇല്ലം കടത്തല്‍
മുരള്‍ചയോടെ നില്‍ക്കുന്നവ
നടു വളചു,വാലുയര്‍ത്തി
പ്രതിഷേധിക്കുന്നവ
നഖം കൂര്‍പ്പിചു
മാന്തുന്നവ
പിടിക്കാന്‍ ചെല്ലുബോള്‍
ഭീതിയോടെ ചുരുണ്ടുകൂടുന്നവ
സങ്കടത്തോടെ പിന്‍ വാങ്ങുന്നവ
പിഞ്ചിയില്‍ പിടിചു
ചാക്കിലിടുന്നതോടെ
വായകെട്ടിയ നിലവിളിയുടെ
അമര്‍ന്ന മുരള്‍ചകള്‍ മാത്രം
ഒഴിഞ്ഞ ഇടവഴിയുടെ
ഇരുട്ടിലുപേക്ഷിചു
വളഞ്ഞ വഴികളിലൂടെ വീടെത്തി
വാതില്‍ തുറക്കുബോള്‍
പിന്നെയുമെത്തുന്നു
വാലുയര്‍ത്തി
കാലിന്മേലുരുമ്മി
ഇല്ലം കടത്തിയ
ഓര്‍മകള്‍
നടു വളചു,വാലുയര്‍ത്തി
പ്രതിഷേധിക്കുന്നവ
നഖം കൂര്‍പ്പിചു
മാന്തുന്നവ
പിടിക്കാന്‍ ചെല്ലുബോള്‍
ഭീതിയോടെ ചുരുണ്ടുകൂടുന്നവ
സങ്കടത്തോടെ പിന്‍ വാങ്ങുന്നവ
പിഞ്ചിയില്‍ പിടിചു
ചാക്കിലിടുന്നതോടെ
വായകെട്ടിയ നിലവിളിയുടെ
അമര്‍ന്ന മുരള്‍ചകള്‍ മാത്രം
ഒഴിഞ്ഞ ഇടവഴിയുടെ
ഇരുട്ടിലുപേക്ഷിചു
വളഞ്ഞ വഴികളിലൂടെ വീടെത്തി
വാതില്‍ തുറക്കുബോള്‍
പിന്നെയുമെത്തുന്നു
വാലുയര്‍ത്തി
കാലിന്മേലുരുമ്മി
ഇല്ലം കടത്തിയ
ഓര്‍മകള്‍
| പ്രതികരണങ്ങള്‍: |
2010, സെപ്റ്റംബര്‍ 15, ബുധനാഴ്ച
ദിഗ് ഡാക്കയിലെ ആട്ടിടയന്‍
കാനനചോലകളില
ഹരിതനീലംപടര്‍ന്ന
കാനനഛായകളും
വെയില്ച്ചുട്ടിക്കുത്തുന്ന
മണല്‍ക്കുന്നുകള്‍
ജലനാഡി തിരഞ്ഞുപോകുന്ന
വേരുകള്‍്
ചുടുക്കാറ്റ്
ജീവിതം പോലെ
മുരടിച്ച മുള്‍മരങ്ങള്‍
ഓടകുഴലും
പ്രണയവുമില്ലാതെ
വിട്ടുപോന്ന ഓര്മകളില്
ഒരാട്ടിടയന്‍
ഹരിതനീലംപടര്‍ന്ന
കാനനഛായകളും
വെയില്ച്ചുട്ടിക്കുത്തുന്ന
മണല്‍ക്കുന്നുകള്‍
ജലനാഡി തിരഞ്ഞുപോകുന്ന
വേരുകള്‍്
ചുടുക്കാറ്റ്
ജീവിതം പോലെ
മുരടിച്ച മുള്‍മരങ്ങള്‍
ഓടകുഴലും
പ്രണയവുമില്ലാതെ
വിട്ടുപോന്ന ഓര്മകളില്
ഒരാട്ടിടയന്‍
| പ്രതികരണങ്ങള്‍: |
2010, സെപ്റ്റംബര്‍ 6, തിങ്കളാഴ്ച
ഇക്കോ ഫ്രെന്റ്ലി
ഇവിടെയുണ്ടു സാര്‍
ജീവിതംതേടി,പണ്ടു
നിങ്ങള്‍
നാടുവിട്ടപ്പോഴുപേക്ഷിചതെല്ലാം
പഴയ പാട്ടുകള്‍,പാടം
ആറ്റിറബുകള്‍,കുന്നു
പൂട്ടിഞ്ഞവര്‍ത്ത കണ്ടത്തിന്റെ
ചേറുമണം
ഞാറ്റുപാട്ടുകള്‍
നെല്ലിന്‍പ്പൂമണം
മുനക്കൂര്‍പ്പിക്കും വിത്തിന്‍ പുതുമണം
കൊറ്റികള്‍,പൊന്മാന്‍
നാട്ടിടവഴിയിലെ മിണ്ടാപ്രണയത്തിന്റെ
കൈതപ്പൂമണം
ഇവിടെയുണ്ട് സാര്‍
പറയാതെ പോയ വാക്കുകളുടെ
കനം പേറി നിങ്ങള്‍
നടന്നു തീര്‍ത്ത
പാടവരബുകള്‍
അരയാല്‍ത്തണലുകള്‍
മഴത്തണുപ്പുമ്മായുള്ളം കാലടിയില്‍
പതുക്കെയമരുന്ന
കറുകതലപ്പുകള്‍
മണ്‍ വിരലുകള്‍
മാബൂമണങ്ങള്‍
ഇവിടെയുണ്ട് സാര്‍
പണ്ടു കാണാതായ ഞാറ്റുകണ്ടം
വിലങ്ങന്‍,ത്രിക്കുന്നു
വെള്ളിനൂലായി വറ്റിയ പുഴ
കര്‍ക്കിടകപെയ്ത്തുകള്‍
ആവണിപ്പൂത്തട്ടുകളൊക്കെയും
ഇവിടെയുണ്ട് സാര്‍
ശീതീകരിച ഇടനാഴികള്‍
കൈതപ്പൂമണങ്ങള്‍
നാഗരികതയുടെ നീലരാവുകള്‍
വിയര്‍പ്പും,ചെളിയും മണക്കാത്ത
നക്ഷത്രതെരുവുകള്‍
ഇവിടെയുണ്ട് സാര്‍
ലഹരിയുടെ സിരകളില്‍
നീലനാഗമിഴയുബോള്‍
നേര്‍ത്തൊരിരുട്ടില്‍
അറിഞ്ഞുമറിയാതെയും
ഇണകളെ പരസ്പരം മാറുവാന്‍
പഴകിയ ജീവിതരീതികളില്‍ നിന്നും
പുതുമയുടെ
പുതുരീതികളുമുണ്ടു സാര്‍
ഇവിടെയുണ്ട് സാര്‍, പണ്ടു
ജീവിതം കളഞ്ഞു നിങ്ങള്‍
തേടിനടന്നതൊക്കെയും
ജീവിതംതേടി,പണ്ടു
നിങ്ങള്‍
നാടുവിട്ടപ്പോഴുപേക്ഷിചതെല്ലാം
പഴയ പാട്ടുകള്‍,പാടം
ആറ്റിറബുകള്‍,കുന്നു
പൂട്ടിഞ്ഞവര്‍ത്ത കണ്ടത്തിന്റെ
ചേറുമണം
ഞാറ്റുപാട്ടുകള്‍
നെല്ലിന്‍പ്പൂമണം
മുനക്കൂര്‍പ്പിക്കും വിത്തിന്‍ പുതുമണം
കൊറ്റികള്‍,പൊന്മാന്‍
നാട്ടിടവഴിയിലെ മിണ്ടാപ്രണയത്തിന്റെ
കൈതപ്പൂമണം
ഇവിടെയുണ്ട് സാര്‍
പറയാതെ പോയ വാക്കുകളുടെ
കനം പേറി നിങ്ങള്‍
നടന്നു തീര്‍ത്ത
പാടവരബുകള്‍
അരയാല്‍ത്തണലുകള്‍
മഴത്തണുപ്പുമ്മായുള്ളം കാലടിയില്‍
പതുക്കെയമരുന്ന
കറുകതലപ്പുകള്‍
മണ്‍ വിരലുകള്‍
മാബൂമണങ്ങള്‍
ഇവിടെയുണ്ട് സാര്‍
പണ്ടു കാണാതായ ഞാറ്റുകണ്ടം
വിലങ്ങന്‍,ത്രിക്കുന്നു
വെള്ളിനൂലായി വറ്റിയ പുഴ
കര്‍ക്കിടകപെയ്ത്തുകള്‍
ആവണിപ്പൂത്തട്ടുകളൊക്കെയും
ഇവിടെയുണ്ട് സാര്‍
ശീതീകരിച ഇടനാഴികള്‍
കൈതപ്പൂമണങ്ങള്‍
നാഗരികതയുടെ നീലരാവുകള്‍
വിയര്‍പ്പും,ചെളിയും മണക്കാത്ത
നക്ഷത്രതെരുവുകള്‍
ഇവിടെയുണ്ട് സാര്‍
ലഹരിയുടെ സിരകളില്‍
നീലനാഗമിഴയുബോള്‍
നേര്‍ത്തൊരിരുട്ടില്‍
അറിഞ്ഞുമറിയാതെയും
ഇണകളെ പരസ്പരം മാറുവാന്‍
പഴകിയ ജീവിതരീതികളില്‍ നിന്നും
പുതുമയുടെ
പുതുരീതികളുമുണ്ടു സാര്‍
ഇവിടെയുണ്ട് സാര്‍, പണ്ടു
ജീവിതം കളഞ്ഞു നിങ്ങള്‍
തേടിനടന്നതൊക്കെയും
| പ്രതികരണങ്ങള്‍: |
2010, സെപ്റ്റംബര്‍ 1, ബുധനാഴ്ച
വായിക്കുബോള്‍
നിബന്ധനകള്‍
ഒന്നുമുണ്ടായിരുന്നില്ല
സൂചകങ്ങളും
എങ്ങിനെയും
വായിചെട്ക്കാം
കിടന്നോ
ഇരുന്നോ
നടന്നോ
യാത്രയില്‍
സഹയാത്രികന്റെ
വാല്മീകമൗനത്തിലൊ
രണ്ടിടങ്ങള്‍ക്കിടയിലെ
നഷ്ടപെടലുകളിലൊ
ആവാം
ഇതൊന്നുമല്ലാതെ
ഒരൊറ്റ
നിമിഷം കൊണ്ടു
നീ
കണ്ണുകളില്‍നിന്നു
എന്നെ
വായിചെടുത്ത പോലെയും
ആകാം
ഒന്നുമുണ്ടായിരുന്നില്ല
സൂചകങ്ങളും
എങ്ങിനെയും
വായിചെട്ക്കാം
കിടന്നോ
ഇരുന്നോ
നടന്നോ
യാത്രയില്‍
സഹയാത്രികന്റെ
വാല്മീകമൗനത്തിലൊ
രണ്ടിടങ്ങള്‍ക്കിടയിലെ
നഷ്ടപെടലുകളിലൊ
ആവാം
ഇതൊന്നുമല്ലാതെ
ഒരൊറ്റ
നിമിഷം കൊണ്ടു
നീ
കണ്ണുകളില്‍നിന്നു
എന്നെ
വായിചെടുത്ത പോലെയും
ആകാം
| പ്രതികരണങ്ങള്‍: |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)