2013, നവംബർ 6, ബുധനാഴ്‌ച

എൻകൗണ്ടർ

അവന്റെ പേരു അങ്ങിനെയായതുകൊണ്ടുമാത്രം

അറസ്റ്റ്‌ 
കാരണം എന്തുമാകാം
ഒരെഴുത്ത്‌
അവന്റെ നാടിന്റെ പിൻ കോഡിൽ നിന്ന്
ഒരു ഇമെയിൽ
അവൻ പ്രണയം കുറിചിരുന്ന
കമ്പുട്ടറിൽ നിന്നായിരിക്കാം
അതുമല്ലെങ്കിൽ
അവന്റെ കവിതയിൽ
അവരങ്ങിനെയൊരു
ആകാശവും
കണ്ടെത്തിയെക്കാം.

ഒരപകടം
അവനെയെപ്പോഴും
പിന്തുടരുന്നുണ്ട്‌

പിന്നീട്‌
ഫ്ലാഷ്‌ ലൈറ്റുകൾക്കും
ടിവി ക്യാമറകൾക്കും
മുൻപിൽ
വെടിയേറ്റ്കിടക്കുമ്പോള്‍
എന്താണു സംഭവിചത്‌
എന്നറിയാതെ
അവന്റെ കണ്ണുകൾ
വെടിയുണ്ടയെത്തിയ വഴിയിലേയ്ക്ക്‌
അബരപ്പോടെ
നോക്കുന്നുണ്ടാവാം.

ഭ്രൂണരക്തം
മണക്കുന്നൊരു കാറ്റ്‌
അവനെ
തെരുവിൽ നിന്നും
ചുഴറ്റിയെടുത്തേയ്ക്കാം

അവന്‍റെ പേരു
അങ്ങിനെയായതുകൊണ്ടു മാത്രം

2 അഭിപ്രായങ്ങൾ:

  1. മതങ്ങൾ പേരിടുമ്പോൾ മനുഷ്യർ മതങ്ങളാകും സമൂഹം വേട്ടയാടും പ്രണയം മരിച്ചു വീഴും

    മറുപടിഇല്ലാതാക്കൂ
  2. പേരിലെന്തൊക്കെയോ ഉണ്ട്

    മറുപടിഇല്ലാതാക്കൂ