2013, നവംബർ 6, ബുധനാഴ്‌ച

ഒരുവൾ 

ഒരുവൾ
രാവിലെ തന്നെ
വേറെപണിയൊന്നും ഉണ്ടാകില്ല്യ
പ്രണയനൈരാശ്യമായിരിക്കാം 
അതുമല്ലെങ്കിൽ
ആരെങ്കിലും കൊണ്ടിട്ടതാകും 
പീഡനം
ഇപ്പൊഴത്തെ 
ഒരു ട്രെന്റ്‌ അതാണല്ലോ
ഭർത്താവിനെ വിട്ടു
വല്ലോന്റെം ഒപ്പരം പോയതാവും
വീട്ടു വഴക്കായിരിക്കും
കണ്ടിട്ട്‌ നല്ല വീട്ടിലെതാന്നു
തോന്നുന്നു
സ്ത്രീധനമാകൂന്നെ
പൊയികൊണ്ട്വാ ബാക്കീന്നും
പറഞ്ഞു
ഇറക്കി വിട്ടതാവും.
വീട്ടുകാരെ ധിക്കരിച്‌
കാമുകനൊപ്പം ഇറങ്ങിയതാവും
അവൻ പെൺ വാണിഭമായിരിക്കും
അടിവയർ വീർത്തിരിക്കണ
കണ്ടില്ലെ
നല്ല നെറം
ഷേപ്പുംണ്ട്‌
തലമാത്രെ ചിതറി
പോയുള്ളൂ
ഭാഗ്യം...

3 അഭിപ്രായങ്ങൾ:

 1. തലമാത്രം തിരിഞ്ഞു പോകുന്നവർ പക്ഷെ തിരിപ്പിക്കുന്നുണ്ട് മോഹിപ്പിക്കുന്ന പലതും പലരും അവർ വഴിമാറും ചിത്രത്തിൽ ഇല്ലാത്ത പോലെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ രീതികള്‍ അങ്ങിനെയോക്കെയാകുന്നു ale

   ഇല്ലാതാക്കൂ
  2. നമ്മുടെ രീതികള്‍ അങ്ങിനെയോക്കെയാകുന്നു ale

   ഇല്ലാതാക്കൂ