2015, ഏപ്രിൽ 29, ബുധനാഴ്‌ച

അതെപ്പോഴും ഞാനായിരുന്നു


ഓരോ പ്രാവശ്യവും
അതങ്ങിനെ തന്നെയായിരുന്നു.
നിന്റെ വേഷം കുറചുകൂടി
മാന്യമാകണെമായിരുന്നു 
അവർക്കു പെട്ടന്നുണരുന്ന
ഞരബുക്കൾ
കാമം
നീ പ്രകോപിപ്പിക്കരുതായിരുന്നു
ഒരു തരത്തിലുമുള്ള  ചേഷ്ടകൾ
നോട്ടം. അമർത്തിയ ചിരി
ഉടലനക്കങ്ങൾ
ഒന്നുമെ പാടില്ലായിരുന്നു
അവർ കണ്ണുകൾ കൊണ്ടു
വസ്ത്രക്ഷേപം നടത്തിയിരിക്കാം
അശ്ലീല തമാശകൾ..
കടന്നുകയറ്റങ്ങൾ
പ്രമാണിത്തം
കേടുകൾ നമുക്കാണെന്നു
ഓർക്കണമായിരുന്നു
മുറിവുകൾ
മാനം
ജീവഭയം
അപഖ്യാതികൾ
ഇര അബല  ചഞ്ചല
ഒക്കെ ഓർക്കണമായിരുന്നു
ഇനി വഴിയൊന്നെയുള്ളൂ
ഒക്കെ മറക്കുക
ഡെറ്റോളോ  സോപ്പോ ഇട്ടു കുളിക്കുക
കുറചു കാശു തരും അവർ
കാണിചുകൊടുക്കുന്നിടത്തു
ഒപ്പു വെചെക്കുക
അല്ലറ ചില്ലറ തട്ടലും മുട്ടലും
മറന്നേക്കുക
മുറിവുകളെ മൂടുക
നടക്കുക
ഭാരതീയ സ്ത്രീത്വത്തിൽ
പ്രതീകമായി
അതെപ്പോഴും നമ്മളായിരുന്നു 

1 അഭിപ്രായം:

  1. എന്നിട്ട് ഒരു പഴഞ്ച്hല്ല് എടുത്തുവിടാം. ഇല വന്ന് മുള്ളില്‍ വീണാലും മുള്‍ല്‍ വന്ന് ഇലയില്‍ വീണാലും....

    മറുപടിഇല്ലാതാക്കൂ