2015, മേയ് 2, ശനിയാഴ്‌ച

വെടി മരുന്നു മണക്കുന്ന
ഓർമയാണെനിക്കു നീ
ഒരു രത്രിയുടെ മാത്രം പരിചയത്തിൽ
മാറിലെ 
ഉണങ്ങിയ ബയണറ്റു മുറിവും
ഉള്ളിലെ ഉണങ്ങാമുറിവും
എന്തിനാണു നീയെനിക്ക്‌
കാണിച്ചു തന്നത്‌.
നിങ്ങൾ തരം പോലെ 
മാറുന്നവരാണെന്നു പറഞ്ഞിട്ടും
പുറത്തെ 
ചാട്ടവാർ ചുഴറ്റ്ലുകൾ
കേൾപ്പിച്ചു തന്നതെന്തിനു
മാറിലെ പൊള്ളലുകൾ
അടിയെറ്റുകലങ്ങിയ വലംക്കണ്ണു
മുറിവേറ്റ പെണ്ണത്തം
പിന്നെയും മുറിവേൽപ്പിച്ചു
പിരിയുബോഴും
ഒരു ചിതറിത്തെറിക്കലിൽ
ഒടുങ്ങാത്ത
പകയുടെ കനൽക്കൊണ്ട്‌
പൊള്ളിച്ചതെന്തിനെന്റെ
അകം പൊള്ളയായ
ആണത്തത്തെ നീ

3 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. സന്തോഷം..വായിച്ചതിനും..,അഭിപ്രായത്തിനും.

   ഇല്ലാതാക്കൂ
  2. സന്തോഷം..വായിച്ചതിനും..,അഭിപ്രായത്തിനും.

   ഇല്ലാതാക്കൂ