2010, ജനുവരി 1, വെള്ളിയാഴ്‌ച

ചാവേര്‍

മഴ വന്നത്
പെട്ടന്നായിരുന്നു
തീരെ പ്രതീക്ഷിക്കാതെ
നഗരത്തിരക്കില്‍
ഒരു ചാവേര്‍
പൊട്ടിതെറിക്കുന്നപോലെ
അവള്‍ പറഞ്ഞു
അത്ര മാത്രം അവിശ്വസനീയത
മഴയുടെ കാര്യത്തിലെന്തിനു
തര്‍ക്കിച്ചതിന്‍
കയര്ത്തില്ലവള്‍്
എല്ലാവരും ഓടുന്നത്
ഞങ്ങള്‍ നോക്കിനിന്നു
തലങ്ങും വിലങ്ങും
ആളുകള്‍ ഓടി
കൈയിലുണ്ടായിരുന്നതൊക്കെ
മഴയ്ക്ക് മറയായി പിടിച്ചു
മഴ നിന്നതും
പെട്ടെന്ന്‍
നനഞ്ഞ റോഡും
ചിതറിയ ആള്‍കൂട്ടവും

അവശിഷ്ടങ്ങള്‍ മാത്രം

കിലോമീറ്ററുകളോളം
എന്റെ ഇറാഖി സ്നേഹിത
പറഞ്ഞു
ഉടലുകളിലും

തെരുവിലും പിന്നെ മനസ്സിലും
ഇങ്ങിനെ
അവശിഷ്ടങ്ങള്‍ മാത്രം

1 അഭിപ്രായം:

  1. ചാവേര്‍ പോലെ പൊട്ടിത്തെറിയ്ക്കുന്ന മഴയെ അകത്തേയ്ക്കും പുറത്തേയ്ക്കും ചിതറിയ്ക്കുന്നുണ്ട്‌ കവിത.

    മറുപടിഇല്ലാതാക്കൂ