2010, ജൂൺ 28, തിങ്കളാഴ്‌ച

മഴ

ചുമരും ചാരി നില്‍ക്കുംബോള്‍
കണ്ടതെങ്ങിനെയാണാവോ

മാവിന്‍ ചില്ലകള്‍കൊണ്ടു
നെഞ്ചത്തടിചാര്‍ത്ത്‌
കോളില്‍ നിന്നു
മരണ്വീട്ടിലേയ്ക്കെന്ന പൊലെ വന്നു
മുറ്റത്തു കിടന്നുരുണ്ടു
കരഞ്ഞു
വിരല്‍ നീട്ടിതൊട്ടു
കവിളില്‍
നെറുകയില്‍
ഉടലില്‍

നീരണിഞ്ഞു നില്‍ക്കെ
അകത്തു നിന്നാരോ വിലക്കി

ശീതനടിക്കേണ്ട
ഒരുപാടു കാലമായി
മഴ കൊള്ളാത്തതല്ലെ

കേള്‍ക്കാതിരുന്നതിനാലാവാം
കറാച്ചില്‍ അമ്മയുടേതെന്നു
തിരിചറിയാനായില്ലാര്‍ക്കും
അടുകളക്കരിയില്ലാത്തതിനാല്‍
മനസില്ലായില്ല
ചിതയിലെരിഞ്ഞ
വിരലുകളെയും

2 അഭിപ്രായങ്ങൾ:

 1. കേള്‍ക്കാതിരുന്നതിനാലാവാം
  കറാച്ചില്‍ അമ്മയുടേതെന്നു
  തിരിചറിയാനായില്ലാര്‍ക്കും
  അടുകളക്കരിയില്ലാത്തതിനാല്‍
  മനസില്ലായില്ല

  എനിക്കും മനസ്സിലായില്ല!
  ഇതു നോക്കൂ ചിലപ്പോൾ മനസ്സിലാവും.

  മറുപടിഇല്ലാതാക്കൂ