2010, ജൂൺ 5, ശനിയാഴ്‌ച

ഞാന്‍

ചെറുവിരലിനോളം
വലുപ്പത്തില്‍
തിരുവള്ളുവര്‍
നഖത്തിനോളം
വിവേകാനന്ദപ്പാറ
ഇവിടെ നിന്നു നോക്കുബോള്‍
അത്രയെയുള്ളു
ബോട്ടിലേറി
കടല്‍ കടന്നു ചെന്നാല്‍
ചെറുതാകും,ഞാന്‍
ചെറുനഖത്തിനേക്കാളും
അതുകൊണ്ടു
കരയില്‍ നിന്നു മാത്രം കണ്ടു

1 അഭിപ്രായം:

  1. ഈ സൂത്രം കൊള്ളാം...
    :)
    കടലിനോളം ആഴമുണ്ട്‌ ഈ കാഴ്ചചയുടെ ഉള്ളറീവിനു...

    മറുപടിഇല്ലാതാക്കൂ