2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇല്ലം കടത്തല്‍

മുരള്‍ചയോടെ നില്‍ക്കുന്നവ
നടു വളചു,വാലുയര്‍ത്തി
പ്രതിഷേധിക്കുന്നവ
നഖം കൂര്‍പ്പിചു
മാന്തുന്നവ
പിടിക്കാന്‍ ചെല്ലുബോള്‍
ഭീതിയോടെ ചുരുണ്ടുകൂടുന്നവ
സങ്കടത്തോടെ പിന്‍ വാങ്ങുന്നവ
പിഞ്ചിയില്‍ പിടിചു
ചാക്കിലിടുന്നതോടെ
വായകെട്ടിയ നിലവിളിയുടെ
അമര്‍ന്ന മുരള്‍ചകള്‍ മാത്രം
ഒഴിഞ്ഞ ഇടവഴിയുടെ
ഇരുട്ടിലുപേക്ഷിചു
വളഞ്ഞ വഴികളിലൂടെ വീടെത്തി
വാതില്‍ തുറക്കുബോള്‍
പിന്നെയുമെത്തുന്നു
വാലുയര്‍ത്തി
കാലിന്മേലുരുമ്മി
ഇല്ലം കടത്തിയ
ഓര്‍മകള്‍

2 അഭിപ്രായങ്ങൾ:

  1. നല്ലെഴുത്ത്.
    കുറെകൂടി ശ്രമിച്ചിരുന്നെങ്കിൽ
    പഴയ കവിതയുടെ ഭംഗി വരുത്താമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പഴയ കവിത്‌ ?
    എനിക്കു മനസ്സിലായില്ല്യ

    മറുപടിഇല്ലാതാക്കൂ