2010, മാർച്ച് 15, തിങ്കളാഴ്‌ച

അവധിക്കാല സ്കെചുകള്‍

പഴയ വഴികള്‍
ഇരുബന്‍പ്പുളി പൂക്കളുടെ
വയലറ്റു നിറം പടര്‍ന്ന നാവു
കൈതപൂവിന്റെ
തോടിറബു
വയല്‍ ചുള്ളി
മുക്കുറ്റി
പന്ത്രണ്ടു വര്‍ഷങ്ങള്‍
മുന്‍പെന്ന പോലെ
പരിചയം മുറിയാതെ
ഒരോ ഇലയും
കാറ്റും
മഴയും

വാതിലില്‍ മുട്ടുബോള്‍
ഒരു അപരിചിതന്‍
വാതില്‍ തുറക്കുന്നു

പന്ത്രണ്ടു വര്‍ഷം
തൊലി ചുളിഞ്ഞു
മുടി പൊഴിഞ്ഞു
പരസ്പരം
തിരയുന്നു

ആരാ...

1 അഭിപ്രായം:

  1. പന്ത്രണ്ടു വര്‍ഷങ്ങള്‍മുന്‍പെന്ന പോലെപരിചയം മുറിയാതെഒരോ ഇലയുംകാറ്റുംമഴയും, പക്ഷെ നമ്മള്‍? ആരാ എന്നും. നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ