2018, നവംബർ 18, ഞായറാഴ്‌ച

പ്രണയത്തിന്റെ
പ്രാചീന ലിപികളിൽ നിന്ന്
നീയൊരു ഹൃദയത്തെ കണ്ടെടുക്കുക
പച്ചകുത്തിയൊരു ഓർമകൊണ്ടു
ഒരു വസന്തകാലം
ഇലകളഴുകിയ ഗന്ധം
വേര്പാടുകളുടേതായിരിക്കണം
നോക്ക്
ഇനി നമുക്ക് പിരിയാം
നിന്നോടുള്ള ഉന്മാദം
എന്റെ മിഴികളിലെരിയുമ്പോൾ തന്നെ
എനിക്കോരമ്മയും
ഭാര്യയുമാകണം
നിന്റെ ജാര സ്പർശങ്ങളിൽ
എനിക്കിനിയൊരു വസന്തം വേണ്ട
നിന്റെ ഉമിതീയിൽ
എനിക്കിനിയൊരു
വര്ഷമാകാൻ വയ്യ
എന്റെ മാറിൽ നിന്ന്
നിന്റെയീ കൊളോൺ ഗന്ധം
എരിയുന്ന ചുണ്ടുകളിൽ നിന്ന്
ഉപ്പുരസം
നഖരങ്ങളിൽ നിന്ന്
നാമൊന്നിച്ചു പറന്ന ഉയരങ്ങൾ
പ്രണയത്തിന്റെ ഒരാകാശം
പുരാതനമായ
കൊത്തുപണികൾ നിറഞ്ഞ
ഒരു ഹൃദയം
സ്വപ്നാടനങ്ങളുടെ
അനാഥമായ ചിറകൊച്ചകൾ
നിശ്വാസങ്ങളുടെയും
മൗനത്തിന്റെയും
വ്യർത്ഥ രാത്രികൾ
മൗനം കൊണ്ട്
ഒരു ജന്മത്തെ
നീ എങ്ങിനെയാണ് ലംഘക്കുക
കണ്ണാടിയിൽ
നിന്റെ മിഴിത്തിളക്കം
പതിഞ്ഞ നിശ്വാസം
ചുമലിൽ
ഒരു സ്പർശത്തിന്റെ
പൊള്ളൽ
എനിക്ക് പോകണം
നിന്റെയെല്ലാ പിതുടരുലുകളിൽ നിന്നും
വാക്കുകൾ
മൗനം
പിന്നെയും മൗനം
വാക്കുകൾ
ആവർത്തനങ്ങൾ മടുപ്പിക്കുന്നു
ജീവിതം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ