2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശവഗന്ധം

വായനയ്ക്കിടയില്‍
മനസ്സില്‍
വെടിയേറ്റു വീണൊരാ
വാക്കിന്‍
തോലുരിചൂ
റയ്ക്കിട്ടുണക്കി
പുതുനൂലിട്ടു
മറ്റൊരുടല്‍ നെയ്യെ
വിരലിലവശേഷിക്കുന്നെത്ര
സോപ്പിട്ടുകഴുകിയിട്ടും
ഡെറ്റോളൊഴിചുരചിട്ടും
പോകാതെയൊരു
ശവഗന്ധം
കൊന്നതാരായിരിക്കാം
ആവാക്കിനെയിനി
ഞാനോ
അതോ

2 അഭിപ്രായങ്ങൾ:

 1. "വാക്കിന്‍
  തോലുരിചൂ
  റയ്ക്കിട്ടുണക്കി
  പുതുനൂലിട്ടു
  മറ്റൊരുടല്‍ നെയ്യെ"
  nannaayirikkunnu.

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് ... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ