2010, ജൂലൈ 17, ശനിയാഴ്‌ച

തീരെ ലളിതമല്ലാത്ത ചില കാര്യങ്ങള്‍

ലളിതമായിരുന്നു
അന്നചന്റെ ഉത്തരങ്ങള്‍
തുബി,കിളി,പശു
മരം,മല,കാടു
പുഴ,കടല്‍,ആകാശം

ഉടല്‍ നിറയെ
പൊത്തുകളുള്ള
ഒറ്റത്തടിമരങ്ങളുടെ
നഗരം
തുബികള്‍ പറക്കാത്ത
ആകാശം
മണല്‍ പുഴ
കിളികള്‍ ചേയ്ക്കേറാത്ത
അലങ്കാര വൃക്ഷങ്ങള്‍
റ്റിവിയില്‍
പൊട്ടിതെറിക്കുന്ന
ഒരു മകന്‍
തീപിടിചോടുന്ന ഒരമ്മ

മകനോടെന്തുത്തരം
പറയേണ്ടൂ എന്നറിയാതെ
ഞാന്‍

3 അഭിപ്രായങ്ങൾ:

 1. ഒറ്റത്തടിമരങ്ങളുടെ
  നഗരം!
  എല്ലാ അര്‍ത്ഥത്തിലും.

  മറുപടിഇല്ലാതാക്കൂ
 2. സ്മിത്ത് ... എത്ര ഭീകരമാണ് നീ തീര്‍ത്ത ഈ വാക്കുകള്‍ക്കുള്ളില്‍ പിടയുന്നത്!
  'തുമ്പി' എന്ന് തിരുത്തുമല്ലോ

  മറുപടിഇല്ലാതാക്കൂ
 3. Words fail here, to say something. These little words say, something so, crucial and relevant ~ said beautifully!

  മറുപടിഇല്ലാതാക്കൂ