2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

റോളസ്സ്കായറിലെ അരയാലുകള്‍

അടക്കം പറചിലുകളില്ല
ആരവങ്ങളും
വരുന്നില്ല,
തണലില്‍ ഇളവേല്‍ക്കാന്‍
കുഞ്ഞിരാമന്‍ നായരൊ
അന്തിയുറങ്ങാന്‍ ഒരയ്യപ്പനോ
താളപെരുക്കങ്ങളില്ല
കീഴെ,
അരമണികിലുക്കങ്ങളും
തീവെട്ടികളും
ആനചന്തങ്ങളുമില്ല
ഉള്ളത്‌
50 ഡിഗ്രിയുടെ
തീവെട്ടിയില്‍ നിന്നും
ഒരോര്‍മയുടെ
തണലു തേടുന്നവര്‍

നാളെയുടെ
മൃതി ചിഹ്നമായി
ഇലകളും
ശിഖരവുമില്ലാത്ത
കോണ്‍ക്രീറ്റ്മരത്തിന്റെ ശൂന്യത
പീരങ്കികളുടെ
മൗനയുധം
വ്യാഴായ്ചകളില്‍ അത്‌
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ
പൂരപ്പറബാകുന്നു

1 അഭിപ്രായം:

  1. 'പീരങ്കികളുടെ മൌനയുദ്ധം ', ഉണങ്ങിയ ജലധാര, പടിമുകളില്‍, ഉള്ളുതുരന്ന്‌ പച്ചപുരട്ടി നിര്‍ത്തിയ പൊള്ളമരം.
    പണ്ടത്തെ പുല്‍പ്പരപ്പുകളൊക്കെ വടിച്ചുമാറ്റി, അവിടെയൊക്കെ മണല്‍ നട്ടിരിയ്ക്കുന്നു ഇപ്പോള്‍.

    മറുപടിഇല്ലാതാക്കൂ