2009, നവംബർ 30, തിങ്കളാഴ്‌ച

അന്ത്ക്കാടിന്റെ മണം

ഉഷ്നനഗരത്തിലെ
ശീതീകരിച്ച രാത്രി
ടിന്നിലടച്ച കള്ളിന്റെ
ലഹരിനുരഞ്ഞു സിരകള്‍
ചെഗുവേരയെ
പച്ചക്കുത്തിയ അടിവയറിന്റെ
സ്വര്‍്ണമിനുസ്സം

കയ്യില്‍ നിന്നുമൂര്ന്ന
കള്ളുമാട്ടം പോലെ

ലെനിന്റെ നാട്ടുകാരിയില്‍
വീണുചിതറുമ്പോള്
മണക്കുന്നെനിക്ക്
തലിതളര്‍്ത്തിയ
പൂക്കുലയില് നിന്നൂറിയ
മധുരക്കള്ള്


മണക്കുന്നു,
എനിക്കെന്റെ
അന്തിക്കാട്



2009, നവംബർ 27, വെള്ളിയാഴ്‌ച

ചെഗുവേര ‍

പത്താം ക്ലാസ്സില്‍
നീട്ടിയ വലംകയ്യില്‍
ചൂരലിന്റെ കുബിക്‌ ചിത്രങ്ങള്‍
ഇടംകയ്യില്‍ മുറുകെപ്പിടിച്‌
ചെഗുവേര
ബൊളീവിയന്‍
മഴക്കാടുകളിലെ
വെടിമുഴക്കങ്ങള്‍ നെഞ്ചില്‍

പുളിചക്കള്ളിന്റെ മണമുള്ള
അന്തിക്കാടിന്റെ സന്ധ്യയിലൂടെ
പന്തം കൊളുത്തി ജാഥയുടെ
നേര്‍ത്തവെട്ടത്തില്‍ ചെ.

ചിമ്മിനി വിളക്കിന്റെ
തിരിത്താഴ്തി വെച്‌
അമ്മ
ഉരുകിത്തീര്‍ന്ന രാവുകള്‍.

ഡിസ്കൊത്തെയ്ക്കിലെ
നീലവെളിച്ചത്തില്‍
മാറില്‍
ബുള്ളറ്റുകല്‍ പോലെ തറയ്ക്കുന്ന
മുലക്കണുകള്‍
ലൊ വൈസ്റ്റ്‌ ജീന്‍സിന്റെ
വിളുംബിലൂടെ
അടിവയറിന്റെ ചുമപ്പു രാശിയില്‍
കാടിന്റെ വന്യത വെടിഞ്ഞു
പചക്കുത്തിന്റെ
നിര്‍വികാരതയില്‍ ചെ!

ടിന്നിലടച മൂത്തക്കള്ളിന്റെ
ചൊരുക്ക്‌ നിറഞ്ഞ്‌
ഞെരമ്പ്‌ മുറുകുന്നു
സ്വപ്നാടനം മുറിയുന്നു
മണല്‍നഗരത്തില്‍
ഉഷ്ണരാത്രിയുണരുന്നു

പചക്കുത്തിന്റെ
നിമ്ന്നോന്നതങ്ങളിലൂടെ
വിരലോടിക്കെ
വലംകയ്യില്‍
ചൂരല്‍പ്പാടിന്റെ ചെഗുവേര ചിത്രങ്ങള്‍ മറയുന്നു
വിരലുക്കള്‍ക്കിടയില്‍
വഴുതുന്നു
മുലകള്‍ക്കിടയില്‍
പചക്കുത്തിയ
കറുത്തത്തൊപ്പിയിലെ
ചുവപ്പന്‍ നഷത്രം

വോള്‍ഗയുടെ മിനുപ്പിലൂടെ
ആഴങ്ങളെ ഓര്‍മിപ്പിക്കാതെ
കടന്നു പോന്ന
ജലക്ഷോഭങ്ങള്‍ ഓര്‍ക്കാതെ
തൊണ്ട് കയറ്റിയ വള്ളം,
കെട്ടഴിഞ്ഞ്‌
കാറ്റിനും ഒഴുക്കിനുമൊപ്പം...