കണ്ണുപൊട്ടിയ
വഴിവിളക്കിന്‍ കീഴെ
മുറിവേറ്റ
ഒരുടലിനോടു
ഇണചേരെ
എനിക്കെന്റെ
രക്തം മണക്കുന്നു
ഇരുളിന്‍
ശിരോ വസ്ത്രകീഴില്‍
ആരായിരിക്കാമിത്
നൂറുമക്കളുടെ ഓര്‍മയില്‍
വേവുന്നൊരമ്മയോ
നഗരങ്ങള്‍ തോറും
വിറ്റുപോകുന്ന
പെങ്ങളോ
ഭ്രാന്തിന്റെ
പെരുമഴ നനയുന്ന
മകളോ
ആരായിരിക്കും
ആരായിരിക്കും
നീറ്റലിന്റെ എഴുത്ത്....
മറുപടിഇല്ലാതാക്കൂവളരെ നന്നായി.
ആരായിരിക്കും ?
മറുപടിഇല്ലാതാക്കൂകൊള്ളാം...സ്മിത്തേട്ടാ..
മറുപടിഇല്ലാതാക്കൂ