അമ്മയുടെ ചിത്രം
ആത്മഹത്യയില്‍നിന്നും
തിരിചു വിളിച രാത്രിയില്‍
നിന്റെ
വേപ്പിന്‍പ്ഴ കയ്പ്പുള്ള
ചുംബനത്തിലേക്കു
തിരിചു വന്നതെന്തിനു
ഞാന്‍
ഇന്നു
കാറ്റു നിലചൊരീ ഫാനിലേക്കു
നീ
കസവുസാരിയാലെന്നെ
വലിചുയര്‍ത്തുബോള്‍
മേശമേല്‍
അമ്മയുടെ ചിത്രമില്ല
കാറ്റില്‍ മറിഞ്ഞു വീണു
നിന്നെ തിരിചു വിളിക്കാന്‍,
എന്നെയും
കവിതകള്‍ നന്നായിട്ടുണ്ട് കേട്ടോ. പക്ഷെ ഒരു സംശയം...ചിന്തു മനസ്സില്‍ കൊണ്ട് നടക്കനാഗ്രഹിക്കുന്ന വികാരം വിഷാദമാണോ അതോ ആനന്ദമാണോ...അമ്മയുടെ ചിത്രത്തിലേക്ക് മുഖമുയര്ത്താണോ അതോ ഫാനിന്റെ കൊളുത്തില്‍ ദൃഷ്ടി ഉറപ്പിക്കണോ എന്നത് ആദ്യരാത്രിയില്‍ മാത്രമല്ല എന്നും ആലോചിക്കേണ്ട സംഗതിയാണ്...
മറുപടിഇല്ലാതാക്കൂ