26 നവംബര്‍ 98
മരണം,
സന്ദര്‍ശനസമയം കഴിഞ്ഞു
പാതിത്തുറന്ന വാതിലിലൂടെ
ഒചയില്ലാതെ കടന്നു വരുന്ന
മെലിഞ്ഞ വെയില്‍
ഒഴിഞ്ഞ വരാന്തയില്‍
ഒളിചുകളിക്കുന്നൊരു
കുഞ്ഞു നിലവിളി
രാത്രിയില്‍
ജാലകത്തിനരികിലെ
അരയാല്‍ കൊബില്‍
മൂങ്ങയുടെ കനല്‍ക്കണ്ണുകള്‍
27 നവംബര്‍ 27
പകല്‍;ആശുപത്രി
നിന്റെ കണ്ണുകളില്‍
ഭ്രാന്തിന്റെ കനല്‍ത്തിളക്കം
എനിക്ക്
നിന്നെ ചുംബിക്കണമെന്നുത്തോന്നി
തണുത്ത സിരകളിലെക്ക്
ഒരു വൈദ്യുതകബ്ബനം
നിന്റെ ചുണ്ടുകള്‍ക്ക്
ഫ്രീസറിലെ ചെറിപ്പഴത്തിന്റെ
മരവിച ചവര്‍പ്പ്
കറുത്ത രക്തത്തിന്റെ
അഴുകിയ ഗന്ധം
നിന്നെ ചുംബിചതിന്റെ
ചവര്‍പ്പ്
ഞാനിനിയെത്ര ചര്‍ദിചു തീരണം
28,29 നവംബര്‍ 98
സുകന്യയുടെ ഡയറി
ആത്മഹത്യ ചെയ്ത
പെണ്‍കുട്ടിയുടെ ഓര്‍മപോലെ
ശൂന്യം
ഡിസംബറില്‍
സുകന്യ
മൗനത്തിന്റെ
തീര്‍ത്ധാടനത്തിലായിരുന്നു
ഇല പൊഴിയലിന്റെ
ആകാശങ്ങളെക്കുറിച്
ഒരക്കം മാത്രം മാറുന്ന
ആഘോഷത്തിന്റെ
അസംബന്ധരാവുകളെക്കുറിച്
സുകന്യ
മൗനം മാത്രം
ദിവസവും
തിയ്യതിയും തെറ്റി
പുതുവര്‍ഷത്തിന്റെ മൂന്നാംനാള്‍
സുകന്യ
ഇങ്ങിനെയെഴുതുന്നു
25 ഡിസെംബര്‍ 98
നിന്റെ പിറവിയുടെ
ആഘോഷരാത്രിയില്‍
(കുരിശിലേറ്റപെടുന്ന
നിന്റെ വിദിയോര്‍ത്തു കരയാന്‍
ആരുമില്ലാതെ..)
ആശുപത്രിയുടെ മട്ടുപ്പാവില്‍
നക്ഷത്ര വിളക്കുകളുടെ
വഴികള്‍ക്കൊടുവില്‍
ഞാനെത്തിചേര്‍ന്നത്
ഏതു പുല്‍ക്കൂടിനു മുന്‍പില്‍
പൊടുന്നനെ
വെളിചങ്ങളൊക്കെയണഞ്ഞു
ഘോഷങ്ങളൊക്കെ നിലചു
നക്ഷത്രങ്ങള്‍
രാത്രിയുടെ ചതുപ്പിലാഴ്‌ന്നു
മൗനത്തിന്റെ
മഞ്ഞുവീണു നനഞ്ഞ
ഒരുപാട് രാത്രികള്‍ക്കു ശേഷം
തിയ്യതി കുറിക്കാതെ
വര്‍ഷവും സ്ധലവും
സമയവുമിലാതെ
സുകന്യ
ഇങ്ങിനെ കുറിക്കുന്നു;
ഓറഞ്ചുനീരിന്റെ
പനിമണത്തില്‍
അനാധമായ ഒരുറക്കത്തിന്റെ
ഏകാന്തതയില്‍
നീല ഞരബുപിണഞ്ഞ
നിന്റെ കൈത്തണ്ടയുടെ
വസന്ത സ്പര്‍ശത്തില്‍
ഞാന്‍
മരണത്തെ ഓര്‍ത്തുകിടന്നു
നാലുനിലകള്‍ക്കു താഴെ
അഴികളില്ലാത്ത
ഒരു ജനലിനു കീഴെ
ചിതറിപ്പോയ ഒരുടലിന്റെ
ഒടുവിലെ കംബനങ്ങളില്‍
നിനക്കു വായിചെടുക്കാനാവാത്ത
ഒരാത്മഹത്യാക്കുറിപ്പ്
സുകന്യയുടെ
ഡയറിയില്‍
മോര്‍ചറിയിലെ മൗനതിന്റെ
വിളര്‍ത്ത ശവക്കോടി മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ