ഉടല്‍പ്പാതി
അന്തിക്കാടിന്റെ
ചെമ്മണ്‍ വഴികളിലൂടെ
ഇടവപ്പാതിയ്ക്കൊപ്പം
ചേബിലചൂടി
പുതുമണ്ണിനെയുണര്‍ത്തി
മറുപാതി
നാല്‍പത്തെട്ടു ഡിഗ്രിയുടെ
പനിചൂടുള്ള
മണല്‍നെഞ്ചില്‍
പോള്ളിതിണര്‍ത്ത
ഒരുടലിന്റെ
നിമ്ന്നോന്നതങ്ങളിലൂടെ
ഉഷ്ണക്കാറ്റുപോലെ
ഒരു പകുതി
കൊലമുറി സമരത്തിന്റെ
വീര്യം നിറഞ്ഞ ഓര്‍മയിലുരുകി
നാട്ടുവഴികളിലൂടെ
സ്വയം കലഹിചു
മറുപകുതി
നവംബെര്‍ വിപ്ലവത്തിന്റെ
ലഹരിയിറങ്ങിയ
മുഴുത്ത മാറില്‍
ഞരബുകളഴിഞ്ഞു,
വോഡ്ക തികട്ടിയ ചുംബനത്തിന്റെ
കയ്പ്പിറക്കി
ദേരയിലെ
പഴയ ഫ്ലാറ്റില്‍
ഒരു പാതി
ലേബര്‍ ക്യാമ്പില്‍ നിന്നും
ചെറിയ പഴുതിലൂടെ
തലനീട്ടി
ആകാശം കണ്ടു,
സൈറ്റിലേയ്ക്കു
മറുപാതി
കണ്ടശ്ശാംകടവിലെ
ഞായറാഴ്ച ചന്തയിലേയ്ക്ക്
കൊബുകെട്ടി കൊണ്ടുപോകുന്ന
ഉരുക്കളെകണ്ടു
പെരുംബുഴപ്പാലത്തില്‍
പാതിയുടല്‍
ചുരമാന്തി
ചങ്ങലയഷിഞ്ഞു
സ്വപ്നസ്കലനത്തിന്റെ
മണല്‍ക്കിടക്കയില്‍
മറുപാതി
ഊറകിട്ട തുകല്‍ പോലെ
വലിഞ്ഞു മുറുകി
പാതി വിവാഹിതനും
മറുപാതി
അവിവാഹിതനുമായ
പ്രവാസമൃഗം
പാതി വിവാഹിതനും
മറുപടിഇല്ലാതാക്കൂമറുപാതി
അവിവാഹിതനുമായ
പ്രവാസമൃഗം
നല്ല പ്രയോഗം
(മ്പ ടൈപ്പ് ചെയ്യാൻ കിട്ടില്ലേ? ഇല്ലെങ്കിൽ ഇത് കട്ട് ആൻഡ് പേസ്റ്റ് ചെയ്യൂ)
ഹോ.. പ്രവാസ മൃഗം.
മറുപടിഇല്ലാതാക്കൂProfound!!
മറുപടിഇല്ലാതാക്കൂ