2010, മേയ് 16, ഞായറാഴ്‌ച

വൃത്തിയാക്കല്‍

മുന്‍പു
ഓലമേയാന്‍
വീടു പൊളിക്കുബൊഴായിരുന്നു
വൃത്തിയാക്കല്‍

തട്ടിന്‍പ്പുറം
പത്തായം
കട്ടിലനടിയിലേയ്ക്കു
തള്ളിവെച
സിബുപോയ പഴയ ബാഗ്‌

സമയ സൂചികള്‍ പോയ
കളിവാചു
ത്രിശൂര്‍ പൂരത്തിനു വാങ്ങിയ
വട്ടം ചുറ്റുന്ന പാവ
ടയറു പോയ്യ
പോലീസുജീപ്പു
ഗോട്ടിക്കുരു

വലുതാകും തോറും
തിരിചു കിട്ടുന്നവയുടെ
സ്വഭാവം മാറിവന്നു.

സുകന്യ തന്ന
ചെംബകപൂവിന്റെ
ഇതള്‍ ഉണങ്ങിപിടിച
ഖസാക്കിന്റെ ഇതിഹാസം
ഓട്ടോഗ്രാഫ്‌
വാലന്‍പുഴു തിന്ന
പഴയ ഗ്രൂപ്‌ ഫോട്ടോ

തിരിചുകിട്ടുന്നവ
പിറകിലേയ്ക്കു തിരിയുന്ന
ക്ഖടികാരം പോലെ
കാലത്തിലൂടെ
തിരിചു നടത്തുമായിരുന്നു.

ഇപ്പോള്‍
മറ്റുള്ളവര്‍
എന്നെ വൃത്തിയാക്കുകയാണു

കൊടുത്തതൊന്നും
തിരിഛു കിട്ടിയിട്ടില്ലെന്നഛന്‍
ചുമല്‍ ചേര്‍ന്നു നടന്ന വഴികളീല്‍
ഉപേക്ഷിചു
പോയതാണെന്നു ചങ്ങാതി
പുറം കാത്തതിനു
കിട്ടിയത്‌
പകയുടെ കത്തിമുനയെന്നു
സഹോദരന്‍

ഇതുവരെയും
പ്രണയിക്കാത്ത ഹ്രുദയം
ഭാര്യ കുഴിചെടുക്കുന്നു

ഒടുവിലൊരാള്‍
പഴകിയ വിചാരങ്ങള്‍ക്കും
അഴുകിയ ഓര്‍മകള്‍ക്കും
ഇടയില്‍ നിന്നു
പഴയൊരായെന്നെ
തിരഞ്ഞെടുത്തെങ്കിലെന്നു
മോഹിചു ഞാനും.

5 അഭിപ്രായങ്ങൾ:

  1. പഴകുംതോറും നമ്മള്‍ പുതുക്കുമോ?
    പഴയതെല്ലാം നമ്മെ പഴക്കുമോ
    പുതിയതെല്ലാം നമ്മെ പുതുക്കുമോ
    പുതിയതെല്ലാം നമ്മെ പഴക്കുമോ

    ഓര്‍മ്മള്‍ നഷ്ടബോധമുണ്ടാക്കുന്നു.
    നഷ്ടബോധം നമ്മെ ഗൃഹാതുരരാക്കുന്നു.
    കാലം നമ്മെ ഓരോ കാലത്തിലും എന്തെന്തു രൂപത്തിലേക്കെത്തിക്കുന്നു.
    നഷ്ടപ്പെടുന്നവ
    തിരിച്ചെടുക്കുന്നവ
    അരിച്ചെടുക്കുന്നവ
    കണക്കുചോദിക്കുന്നവ
    ജീവിതമേ നീ എന്ത്?

    കവിതയില്‍ ടൈപ്പ് ചെയ്തപ്പോള്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ വരുന്നു. പോസ്റ്റ് ചെയ്യ്ന്നതിനു മുന്‍പ് ഒന്നു വെരിഫൈ ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  2. akshrathetukal manapoorvamalla,njaan type cheyyunna formatil enikkithraye kazhiyunnullu,maximum try cheythittum.nalla vaakkukalkkum,thiruthalukalkkum nandhi

    മറുപടിഇല്ലാതാക്കൂ
  3. മലയാളം ടൈപിംഗ് കുറച്ചൂടെ തെറ്റുകുറച്ചു ചെയ്യാന്‍ ഒരുപക്ഷേ ഈ ലിങ്ക്‌ സഹായിച്ചേക്കും. http://www.quillpad.in/editor.html

    മറുപടിഇല്ലാതാക്കൂ