കിടപ്പിനുമുണ്ട്
അര്ത്ഥങ്ങള്ളും അര്‍ത്ഥഭേദങ്ങളും
തുടകള്‍ക്കിടയില്‍ കൈതിരുകി
അമ്മയുടെ ഗര്‍ഭപാത്രത്തിലെന്ന
മിഥൃധാരണയില് ചുരുണ്ട്
പുലരിതണുപ്പിലുണരാന്‍ മടിച കിടപ്പുകള്‍
ഇനിയെന്നെ തൊടേണ്ടന്ന
പാതികമിഴ്‌ന്ന
തലയിണയില്‍ മുഖമമര്‍ത്തിയുള്ള
പ്രതിഷേധക്കിടപ്പുകള്‍
കണ്ണുകളടച്
ചുണ്ടിലൊരു ജീവിതവിരക്തിയുടെ
കയ്പുചിരിയൂറിയൊലിച്
കൈകള്‍ മാറിലടുക്കിവെച്
തീര്‍ന്നല്ലൊയീ
ചതുരംഗക്കളിയെന്ന
ആശ്വാസനാട്യത്തിലനങ്ങാതെ
ഒന്നുമറിയാതെയെന്നുള്ള
കിടപ്പുകള്‍
ഇടതും
വലതുമെന്ന
രാഷ്ട്രീയ കിടപ്പുകള്‍
കൈകള്‍ വിരിച്
കുരിശിലേറ്റിയ ഓര്‍മകളുമായി
തല പാതി ചെരിച്
ഒറ്റുകൊടുക്കപെട്ടവന്റെ
വ്യഥചിരിയുള്ള കിടപ്പ്
നിന്റെ ഇടതുകരം
എന്റെ തലയിണയായെങ്കില്‍
നിന്റെ വലതു കരം
എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിലെന്ന
പ്രണയ കിടപ്പുകള്‍
മണലിലാഴ്‌ന്ന
പത്തേമാരിപോലെ
പാതി മുങ്ങി,
ദ്രവിച്
തിരിചു പോകുവാനാകാത്ത
ആഴങ്ങളെയും
ഒഴുക്കുകളെയും ഓര്‍ത്തു
ജല സമാധിയാവാതെ
ഉത്തരായനം കാത്തുള്ള
കിടപ്പുകളുമുണ്ട്
നല്ല കവിത.......
മറുപടിഇല്ലാതാക്കൂമണലിലാഴ്ന്ന
മറുപടിഇല്ലാതാക്കൂപത്തേമാരിപോലെ
പാതി മുങ്ങി,
ദ്രവിച്
തിരിചു പോകുവാനാകാത്ത
ആഴങ്ങളെയും
ഒഴുക്കുകളെയും ഓര്‍ത്തു
ജല സമാധിയാവാതെ
ഉത്തരായനം കാത്തുള്ള
കിടപ്പുകളുമുണ്ട് ...
!!