വ്യാഴായ്ച സന്ധ്യ
ഷൈക് സായിദ് റോഡ്,ദുബൈ
റോഡങ്ങറ്റം വരെ
ചുവന്ന കണ്ണുകള്‍
കത്തിയിഴയുകയാണു
വാലും,തലയുമില്ലാത്ത
ജീവിതം പോലൊരിഴജന്തു.
സെല്‍ഫോണില്‍ പചത്തിളക്കം
നാട്ടുവായ്ത്താരി
വിശെഷമൊന്നുമില്ല
സുകന്യയിപ്പോള്‍
പ്ലുസ്ട്ടുവിലേക്കായി
രാവിലെ പോയാല്‍
വരുന്നതേറെ വൈകി
സന്ധ്യ കഴിയും ചിലപ്പോള്‍
സ്പെഷല്‍ ക്ലാസ്സു,
സ്റ്റഡി ടൂര്‍
പേടിയുണ്ടെനിക്ക്
പേപിടിച കഥകളാണു ചുറ്റിലും
തലയും,മുലയും വളര്‍ന്നു
പെണ്ണിനു
പിടിചാര്‍കെങ്കിലും കൊടുത്താല്‍
പാതിതീര്‍ന്നിതാധികള്‍.
പുതു മണങ്ങളാണവള്‍ക്കു പ്രിയം
പുതിയ ഭാഷ,വേഷം
ചടുല വേഗങ്ങള്‍
ന്രുത്ത ചുവടുകള്‍
തനിചു താങ്ങുവാന്‍
വയ്യെനിക്കിനി
തണലൊഴിയുന്നൊരീ
ജീവിതപ്പാതയിലെ കാനല്‍
സുഖമല്ലെയെന്നൊരു
വ്യര്ഥ ചോദൃത്തിന്റെ
വേദനയില്ലൊന്നു ചിരിചു
മുറിയുന്നു
നാഢിയില്ലാ ഫോണിലെ
സ്വരകബനങ്ങള്‍
രാത്രി,
തൗവ്സന്റ് വില്ല,ഷാര്‍ജ
അരണ്ട വെളിചം
ഒഴിവു ദിവസത്തിന്റെ ചാവുനിലം
പതിവു വീഞ്ഞുസല്‍ക്കാരം
കട്ടിലില്‍
തറയില്‍
ചുമര്‍ചാരി
നിഴലുകള്‍
രാഘവേട്ടനെന്തെയിത്ര വൈകി
വരില്ലെന്നു കരുതി
ഞങ്ങളിപ്പോഴെ തുടങ്ങി..
നിഴലിലൊന്നു
അഷറഫ് ആയിരിക്കണം
അല്ലെങ്കില്ലതു ജോസ്
മനസ്സിലിപ്പോഴും
മകളിഴഞ്ഞു നീന്തുന്നതിനാല്‍
മനസ്സിലാകുന്നില്ലയീ
പരിചിത സ്വരങ്ങളും
നോക്കു രാഘവേട്ടാ,
അവളുടെയുടല്‍ ചന്തം
പതിനാറെന്നു പറയില്ല
എത്രയൊതുക്കമീയരക്കെട്ടു
നിറമാറിലെയീ
നീലമറുകൊന്നു നോക്ക്
നോക്കവളുടെയൊടുക്കത്തെ നാണം
മുഖമുയര്‍ത്തുന്നില്ലയീ
കള്ള....
എരിയുന്ന തൊണ്ടയടഞ്ഞു
നിര്‍ത്തുന്നു അബ്ധുള്ള
വെള്ള്മൊഴിക്കാതെ മോന്തിയ
വീര്യം പോലെ വാക്കുകള്‍
നെഞ്ചിലൂടെ പൊള്ളിയിറങ്ങുന്നു .
തിരിഞ്ഞു നോക്കാതെയറിയാം
ടിവിയില്‍ ഉടുപ്പൂരുന്നതൊരു
യുവതിയായിരിക്കണം
അല്ലെങ്കില്‍.
നമ്മുടെ മോള്‍ക്കു
അറിയാത്ത സുഗന്ധങ്ങള്‍
രാഘവേട്ടാ
പതിനാറിനുടല്‍ ചന്തം
അവള്‍ക്കു പുതിയ ഭാഷയും
വേഷങ്ങളും
സ്മിത്ത് നീയിങ്ങനെ നെഞ്ചില്‍ തീ കോരിയിടാതെ!
മറുപടിഇല്ലാതാക്കൂഒന്നുമില്ല ഒന്നുമില്ല എന്നൊരായിരം വട്ടം പറഞ്ഞു പഠിയ്ക്കട്ടെ.
മറുപടിഇല്ലാതാക്കൂ