ഒരു അന്തിക്കാട്ടുകാരന്റെയോ
അന്തിക്കാട്ടുകാരിയുടെയോ
ഗൃഹാതുരതയോടെ
കുല
ആഞ്ഞിലി തേച്
കൊലട്ടു കൊണ്ടടിച്
പതം വരുത്തി
കള്ളൂറി വന്നിരുന്ന കാലം
ഓര്‍ക്കാനില്ലാത്ത
കമ്മുണിസമോ
ചെത്തു സമരമോ
എന്തെന്നറിയാത്ത
പുതുതലമുറയിലെ
തൈതെങ്ങായിരുന്നു അത്
ഒമാനിലെ സലാലയില്‍ നിന്നോ
ശ്രീലങ്കയില്‍ നിന്നോ
കേരളത്തില്‍ നിന്നുത്തന്നെയൊ
വന്നുപെടത്
അതുകൊണ്ടുത്തന്നെ
നനയ്ക്കാനെത്തുന്ന
അന്തിക്കാട്ടുക്കാരന്റെ
ആത്മഭാഷണത്തിലെ
ത്രിശൂര്‍ഭാഷയുടെ ഈണത്തെക്കാളും
അതിനിഷ്ടം
നിറഞ്ഞ മാറും
വിരിഞ്ഞ അരക്കെട്ടുമുള്ള
രഷ്യന്‍ സുന്ദരികളുടെ
മുറിയിംഗ്ലിഷ് ആയിരുന്നു
പത്തുനിലകളുടെ
കോണ്‍ക്രീറ്റ് കാഠിന്യത്തിനു മീതെ
നനവുള്ള
ഒരടര് മണ്ണില്‍ വേരൂന്നി
കുലയില്‍
ചെത്തുകത്തിയുടെ
മൂര്‍ചയേറിയ പുളചിലുകളറിയാതെ
പൂക്കാതെ
കായ്ക്കാതെ
കള്ളൂറാതെ
മുന്നിലെ ദ്യശൃഭ്രമങ്ങളില്
മതിമറന്ന്
കള്ളും,കമ്മുണിസവും മറന്ന്
പുതിയ
അന്തിക്കാട്ടുകാരനായി
അതുനിന്നു
വളരെ നന്നായി..
മറുപടിഇല്ലാതാക്കൂ