2009, ഡിസംബർ 12, ശനിയാഴ്‌ച

കുളിമുറിയിലെ പ്രവാസികാര്യങ്ങള്

(റാസ്‌ അല്‍ഖൈമയിലെ എല്ലാ ചങ്ങാതിമാര്‍ക്കും )
പറബിലങ്ങുമിങ്ങും
നടന്നൊരു ഈര്ക്കിലിക്കീറി
ചെവിപ്പിറകില്‍ ത്തിരുകി
പല്ലുതെച്
നാട്ടുവഴിയിലെ
പരിചയങ്ങളോടു ചിരിച്
കിണറ്റിന്ക്കരയില്
കൊലുക്കുഴിഞ്ഞുനീട്ടിത്തുപ്പി

തട്ടുന്നതാരാണ് വാതിലില്‍ ,നാശം
ഏഴുതോട്ടെഴെക്കാല്‍
വരെയാനെന്റെ നേരം

മുള്ലങ്കാടിന്
നിഴല്‍ നീരാട്ടിനിറങ്ങിക്കിടക്കും
കുളത്തില്‍
തൊടുംമ്പോഴെണ്ണതേച്ച
പെണ്ണൂടല്പോല വഴുക്കും
പായലോതുക്കി
തണുതണുത്ത വെള്ളത്തിലോന്നുമുങ്ങി
നിവര്ന്നക്കരെയിക്കരെ
കൈവീശിനീന്തി
അപ്പുറത്തക്കടവിലെ
അയല്‍ക്കാരിയുടെ
നീരാട്ടുകാഴ്ച്ചകളിലെക്ക് ഊളയിട്ടുപൊങ്ങി

വാതിലില്‍, നാശം
സക്കീര്‍ഹുസ്സൈന്റെ
മരുഭൂമിത്താളം പോലെ
ഒര്മാപ്പെടുത്തലായി പെരുകുന്നു

വാതില്‍ തുറക്കുമ്പോള്‍
സൌഹൃദത്തിനസ്ലീല ചിരി
എന്തെയിത്ര നേരം
കഥയോ, കവിതയോ..,
അതോ?


2 അഭിപ്രായങ്ങൾ: