ഷാമിലെക്കുള്ള യാത്രയിൽ
ഷെമൽ
ഒരിടത്താവളമാകണമെന്നില്ല
മലമുകളിൽ
കാറ്റ് കൊത്തിയ ശിൽപങ്ങൾ
ഷെമലിനും
ഷാമിനും ഒരെ മുഖച്ചായ നൽകുന്നുണ്ട്
പ്രാചീനതകളുടെ
മൺചുവരുകളാൽ
ഷെമൽ
മരിചുപോയവരുടെ
വിരലടയാളങ്ങൾ
കാത്തുവെക്കുന്നു
ഷാം
യാത്രകഴിഞ്ഞെത്തുന്നവന്റെ
നിസ്വാശമാണു
ഉപ്പുകാറ്റ് നീറുന്ന ഒരോർമ്മ
കല്ലുകളാൽ
നീയീ ഓർമ്മകളെയും
ഒരിക്കൽ അടയാളപെടുത്തിയേക്കാം
നിന്നെയറിയാതെ പോയ രാത്രിയിൽ
ഒരുമ്മയുടെ പനിമണത്തിൽ
തിരിചു വരുബോൾ
ഒട്ടകത്തിന്റെ കൂനൻ നിഴൽ പോലെ മല
ശിരോവസ്ത്രമിട്ട നിലാവ്
ഷെമലിന്റെ
പ്രാചീനമായ രാത്രിവഴികളിൽ
ഒരൊട്ടകം
എന്റെ പാത മുറിചുകടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ