ഷാര്‍ജ പാസ്പോര്‍ട് ഓഫീസ്സിന്റെ മതില്‍ കെട്ടിനുള്ളില്‍ കണ്ട,(യു എ യ് യില്‍ അവിടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ)ശീമക്കൊന്ന,ഒരുപ്പാടു കാലത്തിനു ശേഷം കണ്ട ചങ്ങാതിയെ പോലെ എന്നെ ആഹ്ലാദിപ്പിചതിന്റെ ഓര്‍മയ്ക്ക്...
പടര്‍ന്ന്
സര്‍വെ കല്ലിന്റെ
നേര്‍ രേഖ ലംഘിച
ചില്ലകളാല്‍
വേരുകളാല്‍
ഇലപൊഴിചലുകളാല്‍
വേലിപ്പത്തലുകളുടെ
ചേര്‍ത്തുകെട്ടിയ കബുകള്‍ക്കിടയിലൂടെ
പാറിയ നോട്ടത്താല്‍
ചിരിയാല്‍
വിരല്‍ സ്പര്‍ശത്താല്‍
വഴക്കുകളുടെ
അതിര്‍ത്തിവരബുകളിലായിരുന്നു
എന്നും
മണമില്ലാത്ത പൂക്കളാല്‍
ഇലകളുടെ
ചന്തമില്ലായ്മയാല്‍
മുറ്റത്തെയ്ക്കടുപ്പിക്കാത്ത
പുറമ്പറംബിലെ
ദലിതത്വം
എന്നിട്ടും
ഇവിടെ
പരിചയം ഭാവിക്കാതെ
ചിരിക്കാതെ
ഒരേ മഴ നനഞ്ഞ ഓര്‍മ
പകുക്കാതെ
കണാത്തമട്ടില്‍ പോകെ
മുന്നിലേയ്ക്ക്
മണമില്ലാത്ത പൂക്കൂട താഴ്ത്തി
ചിരിചു നീ
അറിയാത്ത നഗരത്തിരക്കില്‍
മുന്നിലെത്തിയ
കളിചങ്ങാതിയെ
കണ്ട പോലെ
ദലിതത്വം...ശീമക്കൊന്ന..good
മറുപടിഇല്ലാതാക്കൂചിരിയാല്
മറുപടിഇല്ലാതാക്കൂവിരല് സ്പര്‍ശത്താല്‍
വഴക്കുകളുടെ
അതിര്‍ത്തിവരബുകളിലായിരുന്നു
എന്നുംമണമില്ലാത്ത പൂക്കൂട താഴ്ത്തി
ചിരിചു നീ
അറിയാത്ത നഗരത്തിരക്കില്‍
മുന്നിലെത്തിയ
കളിചങ്ങാതിയെ
കണ്ട പോലെ
smith nandi,