ഇവിടെയുണ്ടു സാര്‍
ജീവിതംതേടി,പണ്ടു
നിങ്ങള്‍
നാടുവിട്ടപ്പോഴുപേക്ഷിചതെല്ലാം
പഴയ പാട്ടുകള്‍,പാടം
ആറ്റിറബുകള്‍,കുന്നു
പൂട്ടിഞ്ഞവര്‍ത്ത കണ്ടത്തിന്റെ
ചേറുമണം
ഞാറ്റുപാട്ടുകള്‍
നെല്ലിന്‍പ്പൂമണം
മുനക്കൂര്‍പ്പിക്കും വിത്തിന്‍ പുതുമണം
കൊറ്റികള്‍,പൊന്മാന്‍
നാട്ടിടവഴിയിലെ മിണ്ടാപ്രണയത്തിന്റെ
കൈതപ്പൂമണം
ഇവിടെയുണ്ട് സാര്‍
പറയാതെ പോയ വാക്കുകളുടെ
കനം പേറി നിങ്ങള്‍
നടന്നു തീര്‍ത്ത
പാടവരബുകള്‍
അരയാല്‍ത്തണലുകള്‍
മഴത്തണുപ്പുമ്മായുള്ളം കാലടിയില്‍
പതുക്കെയമരുന്ന
കറുകതലപ്പുകള്‍
മണ്‍ വിരലുകള്‍
മാബൂമണങ്ങള്‍
ഇവിടെയുണ്ട് സാര്‍
പണ്ടു കാണാതായ ഞാറ്റുകണ്ടം
വിലങ്ങന്‍,ത്രിക്കുന്നു
വെള്ളിനൂലായി വറ്റിയ പുഴ
കര്‍ക്കിടകപെയ്ത്തുകള്‍
ആവണിപ്പൂത്തട്ടുകളൊക്കെയും
ഇവിടെയുണ്ട് സാര്‍
ശീതീകരിച ഇടനാഴികള്‍
കൈതപ്പൂമണങ്ങള്‍
നാഗരികതയുടെ നീലരാവുകള്‍
വിയര്‍പ്പും,ചെളിയും മണക്കാത്ത
നക്ഷത്രതെരുവുകള്‍
ഇവിടെയുണ്ട് സാര്‍
ലഹരിയുടെ സിരകളില്‍
നീലനാഗമിഴയുബോള്‍
നേര്‍ത്തൊരിരുട്ടില്‍
അറിഞ്ഞുമറിയാതെയും
ഇണകളെ പരസ്പരം മാറുവാന്‍
പഴകിയ ജീവിതരീതികളില്‍ നിന്നും
പുതുമയുടെ
പുതുരീതികളുമുണ്ടു സാര്‍
ഇവിടെയുണ്ട് സാര്‍, പണ്ടു
ജീവിതം കളഞ്ഞു നിങ്ങള്‍
തേടിനടന്നതൊക്കെയും
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഒരനുബന്ധം എഴുതുന്നു
ഇവിടെയുണ്ട് സർ,
അസാധാരണമായ
ആത്മാഭിമാനമുള്ള
സാധാരണക്കാരുടെ
വാക്കുകൾ
വിരൽതുമ്പുകളിൽ
തുമ്പപൂ പോലെ സൂക്ഷിച്ചുവയ്ക്കുന്ന
എന്നെപ്പോലുള്ളവവർ
നഗരങ്ങളിലെ മുഖപടങ്ങൾക്കിടയിലും
മനസ്സാക്ഷി തീറെഴുതാത്തവർ
കടൽചിപ്പിയിൽ
കടലിന്റെ
സംഗീതമാകുന്നവർ