കണ്ണാടി
സത്യവും മിഥൃയുമാണു
വര്‍ത്തമാനത്തില്‍ നിന്നു
ഭാവിയിലേക്കും
ഭൂതത്തിലേക്കും
തുറക്കാവുന്ന
ജാലകം
മഴ പെയ്യുംബോള്‍
കണ്ണാടിയില്‍
നമ്രമുഖിയായ കന്യയുടെ
സ്വപ്നങ്ങള്‍
നനഞ്ഞൊലിക്കുന്നു
നിഴല്‍മൂലയിലെ കണ്ണാടി
വിധവയായ യുവതിയുടെ
സിന്ദൂരം മാഞ്ഞ മനസ്സാണു
ആദൃ നര വീണ യുവാവിന്റെ
വാര്‍ദ്ധകൃ ഭീതി നിഴലിക്കുന്ന
മിഴികളാണു
നരച മരചട്ടയ്ക്കുള്ളില്‍
അരകെട്ടിലെ രക്തക്കറ കാണുന്ന
മുനകൂര്‍ത്ത
ഒറ്റചില്ലു മാത്രം
ഉടല്‍ നിറയെ
പൗരുഷ ചിഹ്നങ്ങള്‍ പചക്കുത്തി
നിലത്തു വീണു നുറുങ്ങിയ
കണ്ണാടി നീ
ഭ്രാന്തന്റെ
പകച നോട്ടം പോലെ
പൊട്ടിയ ചില്ലോടിലൂടെ
അസ്തമയ സൂര്യന്‍
നിന്റെ മിഴികള്‍
മെര്‍ക്കുറിയടര്‍ന്ന
കണ്ണാടി പോലെ
എന്നെ
കാഴ്ചക്കു പുറത്താക്കുന്നു
കണ്ണാടി
സത്യവും മിഥൃയുമാണു
ഒരു ചിരിയ്ക്കു പിറകിലെ
ബലിപ്പാട്ടു
അതില്‍
നിഴലിക്കാറില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ